KOYILANDY DIARY.COM

The Perfect News Portal

പ്രതിഷ്ടാ ദിനവും, ശിവരാത്രിയും

കൊയിലാണ്ടി: അരിക്കുളം, കണ്ണമ്പത്ത്‌ ശ്രീ മന്നൻകാവ് ശിവക്ഷേത്രത്തൽ പ്രതിഷ്ടാ ദിനവും, ശിവരാത്രി മഹോത്സവവും ഒരുമിച്ചാഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി തൃകാല പൂജ, ശിവധാര, വിശേഷൽ പൂജകൾ എന്നിവ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാതിരിശ്ശേരി ശ്രീകുമാരൻ നമ്പൂതിരി, മേൽശാന്തി ഋഷികേശ്  നമ്പൂതിരി, എന്നിവരുടെ കർമ്മികത്തിൽ നടന്നു.
ഉച്ചക്ക് അന്നദാനം, 5 മണിക്ക് ഗായത്രി മുക്കിൽ നിന്നും ആരംഭിച്ച ആഘോഷ യാത്രയിൽ  താലപൊലിയും, മുത്തുക്കുടകളുമേന്തിയ വനിതകൾ, ഇളനീർ കുലകൾ, നൂറുകണക്കിന്  ഭക്തജനങ്ങൾ ആഘോഷ യാത്രയിൽ പങ്കെടുത്തു. സന്ധ്യക്ക്‌ ദീപാരാധന, പ്രാദേശിക കലാകാരൻമാരുടെ പാട്ടുകൾ, നൃത്തനൃത്യങ്ങൾ, കരോക്കെ ഗാനം എന്നിവയോടെ പ്രതിഷ്ഠദിന വും, ശിവരാത്രിയും സമാപിച്ചു.
Share news