KOYILANDY DIARY.COM

The Perfect News Portal

ഗുണനിലവാരമില്ലാത്ത മിഠായികൾ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാവും,ഭക്ഷ്യസുരക്ഷാ വകുപ്പ്

ഗുണനിലവാരമില്ലാത്ത മിഠായികൾ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാവും. ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ മുന്നറിയിപ്പ്. സ്കൂൾ പരിസരത്തെ കടകളിലും മറ്റും ഗുണനിലവാരമില്ലാത്ത മിഠായികൾ വിൽക്കുന്നുണ്ടെന്ന് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന കർശനമാക്കിയിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റൻ്റ് കമ്മീഷണർ അറിയിച്ചു.

സ്‌കൂൾ പരിസരങ്ങളിലും മറ്റുമുള്ള കടകളിൽ നിന്ന് മിഠായികൾ വാങ്ങുമ്പോൾ കൃത്യമായ ലേബൽ വിവരങ്ങൾ രേഖപ്പെടുത്തിയവ മാത്രം വാങ്ങാൻ കുട്ടികൾ ശ്രദ്ധിക്കണമെന്നും, കൃത്രിമ നിറങ്ങൾ, നിരോധിത നിറങ്ങൾ തുടങ്ങിയവയുള്ള മിഠായികൾ വാങ്ങരുത്, മിഠായികളുടെ ലേബലിൽ പായ്ക്ക് ചെയ്ത തീയതി, എക്‌സ്പയറി ഡേറ്റ് എന്നിവ ഉണ്ടെന്ന് ഉറപ്പാക്കുക, ഭക്ഷ്യസുരക്ഷാ ലൈസൻസ് നമ്പർ രേഖപ്പെടുത്തിയ ലേബലിലുള്ള മിഠായികൾ മാത്രം വാങ്ങുക, റോസ്, പിങ്ക് തുടങ്ങിയ നിറത്തിലുള്ള പഞ്ഞി മിഠായികൾ കഴിക്കരുത്, നിരോധിത ഫുഡ് കളർ ചേർത്തുണ്ടാക്കുന്ന ഇത്തരം പഞ്ഞി മിഠായികൾ ആരോഗ്യത്തിന് ഹാനികരമാണെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് നിർദ്ദേശം നൽകി.

പാലക്കാട് കിഴക്കഞ്ചേരി മൂലങ്കോട് സ്‌കൂളിൽ മിഠായി കഴിച്ച് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റതിന് പിന്നാലെ സ്കൂളിനടുത്തുള്ള കടകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഗുണനിലവാരമില്ലാത്ത മിഠായികൾ കണ്ടെത്തിയിരുന്നു.

Advertisements
Share news