KOYILANDY DIARY.COM

The Perfect News Portal

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് റിസോഴ്സ് സെൻറർ പി ബാബുരാജ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് റിസോഴ്സ് സെൻറർ പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡണ്ട് കെ ചൈത്ര വിജയൻ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ല ഫെസിലിറ്റേറ്റർ പി ജി പ്രമോദ് കുമാർ ബി പി ആർ സി പദ്ധതി വിശദീകരണം നടത്തി.

കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രവർത്തനങ്ങൾക്കും പ്രധാനമായും സുസ്ഥിര വികസന  ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പരിശീലനങ്ങൾക്കും ആണ് ബ്ലോക്ക് പഞ്ചായത്ത് റിസോഴ്സ് സെൻറർ ആരംഭിക്കുന്നത്. കൂടാതെ  2030 ഓടുകൂടി സുസ്ഥിരവികസന ലക്ഷ്യങ്ങൾ  പഞ്ചായത്തുകളിൽ നടപ്പിലാക്കുന്നതിന്റെ ഏകോപനം എന്നുള്ള നിലയ്ക്കും വിവിധ മിഷനുകളിലെ ആർ പി മാരുടെ ഒന്നിച്ചുള്ള  പ്രവർത്തനങ്ങൾക്കും റിസോഴ്സ് സെൻററുകൾ  പ്രയോജനപ്പെടുത്തും.

ബ്ലോക്ക് ഡെവലപ്പ്മെൻറ് ഓഫീസർ കെ പി മുഹമ്മദ് മുഹ്സിൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ ജീവനന്ദൻ, ബിന്ദു സോമൻ, കെ അഭിനീഷ്, കില ബ്ലോക്ക് കോർഡിനേറ്റർ രഘുനാഥ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ആതിര പി ടി സ്വാഗതവും ആർ ജി എസ് എ കോർഡിനേറ്റർ പന്തലായനി ബ്ലോക്ക് അഞ്ചിത നന്ദിയും പറഞ്ഞു.

Share news