KOYILANDY DIARY.COM

The Perfect News Portal

പന്തലായനി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം തിരുവങ്ങൂരിൽ കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് അധ്യക്ഷതവഹിച്ചു.  ജില്ലാ മെഡിക്കൽ ഓഫീസർ ഉമ്മർ ഫാറൂക്ക് റിപ്പോർട്ട് അവതരിപ്പിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ മുഖ്യാതിഥി ആയി.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു മഠത്തിൽ, ജില്ലാ പഞ്ചായത്തംഗം സിന്ധു സുരേഷ്, അഡീഷണൽ ഡി എം ഒ പീയൂഷ്, ഡി പി എം എൻ എച്ച് എം ഡോ: നവീൻ, ബ്ലോക്ക് പഞ്ചായത്തംഗം എം പി മൊയ്തീൻകോയ, ഗ്രാമപഞ്ചായത്തംഗം വിജയൻ കണ്ണഞ്ചേരി, നവകേരള കർമ്മ പദ്ധതി നോഡൽ ഓഫീസർ ഷാജി സി കെ, എം നൗഫൽ, അനിൽകുമാർ പാണലിൽ എൻ കെ അനിൽകുമാർ, അവിണേരി ശങ്കൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ പി ടി അനി നന്ദി പറഞ്ഞു.

Share news