KOYILANDY DIARY.COM

The Perfect News Portal

പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക്ക് ഡ്രോണുകൾ; ഹെറോയിൻ കണ്ടെടുത്തു

പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക്ക് ഡ്രോണുകൾ. പഞ്ചാബിലെ അന്താരാഷ്ട്ര അതിർത്തി കടന്ന് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ അതിർത്തി സുരക്ഷാ സേന രണ്ട് പാകിസ്താൻ ഡ്രോണുകൾ വെടിവച്ചു വീഴ്ത്തി. രണ്ട് സംഭവങ്ങളും അമൃത്സർ ജില്ലയിലെ ഫോർവേഡ് ഏരിയകളിൽ നിന്നാണ് റിപ്പോർട്ട് ചെയ്തത്. ഈ ഡ്രോണുകൾക്കൊപ്പം ഹെറോയിനും കണ്ടെടുത്തിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രി ധാരിവാൾ, രത്‌ന ഖുർദ് ഗ്രാമങ്ങളിൽ അതിർത്തി രക്ഷാ സേന പട്രോളിംഗ് നടത്തുന്നതിനിടെയാണ് സംഭവം. പാകിസ്താൻ ഭാഗത്ത് നിന്ന് ഡ്രോണുകളുടെ ശബ്ദം കേട്ട ജവാന്മാർ വെടിയുതിർക്കുകയായിരുന്നു. രാത്രി ഒമ്പത് മണിയോടെ ആദ്യ ഡ്രോൺ വെടിവച്ചിട്ടു. ഈ ഡ്രോൺ അമൃത്‌സർ ജില്ലയിലെ ഉദർ ധരിവാൾ ഗ്രാമത്തിൽ നിന്ന് കണ്ടെടുത്തതായി ബിഎസ്‌എഫ് വക്താവ് പറഞ്ഞു.

രണ്ടാമത്തെ ഡ്രോൺ, അതേ ജില്ലയിലെ രത്തൻ ഖുർദ് ഗ്രാമത്തിൽ നിന്ന് രാത്രി 9:30 ഓടെ സൈന്യം വെടിവച്ചിട്ടതായി വക്താവ് അറിയിച്ചു. ഈ ഡ്രോണിൽ ഘടിപ്പിച്ച 2.6 കിലോ ഹെറോയിൻ അടങ്ങിയ രണ്ട് പാക്കറ്റുകളും സൈന്യം കണ്ടെടുത്തു.

Advertisements
Share news