KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരത്തിലെ അലങ്കാര ചെടികൾ കരിഞ്ഞുണങ്ങുന്നു

അലങ്കാര ചെടികൾ കരിഞ്ഞുണങ്ങുന്നു. കൊയിലാണ്ടി: നഗരസൗന്ദര്യവൽക്കരണത്തിൻ്റെ ഭാഗമായി കൊയിലാണ്ടി ആർ.ഒ.ബി. ജംഗ്ഷനിൽ സ്ഥാപിച്ച പൂച്ചട്ടികളിലെ ചെടികൾ പരിപാലിക്കാനാളില്ലതെ കടുത്ത വേനലിൽ കരിഞ്ഞുണങ്ങുന്നു. നഗര സൗന്ദര്യവൽക്കരണം നടക്കുന്നതിൻ്റെ ഭാഗമായി കൊയിലാണ്ടി സി.ഐ. എൻ. സുനിൽകുമാർ മുൻകൈ എടുത്താണ് പൂച്ചെടികൾ സ്ഥാപിച്ചത്.

ചെടികൾ നനക്കാനായി നഗരസഭയെ ഏൽപ്പിച്ചതായാണ് അറിയുന്നത്. സർക്കിളിൽ പുല്ല് വെച്ച് പിടിപ്പിക്കേണ്ടതിനു പകരം പ്ലാസ്റ്റിക് പുല്ല് വെച്ച് പിടിപ്പിച്ചാണ് ഇവിടം സൗന്ദര്യമാക്കിയതെന്ന പരാതിയും ഉയരുകയാണ്. കൊയിലാണ്ടിയിലാണെങ്കിൽ പ്ലാസ്റ്റിക് നിരോധിച്ച നഗരസഭയും. നഗരസഭ മേൽനോട്ടത്തിലാണ് ഇത്തരം പ്രവൃത്തികൾ നടത്തിയിട്ടുള്ളത്.

Share news