KOYILANDY DIARY.COM

The Perfect News Portal

ഫുഡ്‌ സേഫ്റ്റി ക്യാമ്പ് സംഘടിപ്പിച്ചു

ഫുഡ്‌ സേഫ്റ്റി ക്യാമ്പ് സംഘടിപ്പിച്ചു. കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ, ഫുഡ്‌ സേഫ്റ്റി കൊയിലാണ്ടി സർക്കിൾ എന്നിവരുടെ ആഭിമുഖ്യത്തിൽ  ‘ഈറ്റ് റൈറ്റ്’ എന്ന പദ്ധതിയിൽ ഉൾപെടുത്തി കൊയിലാണ്ടി മാർക്കറ്റ് ജില്ലയിലെ ഏറ്റവും നല്ല മാർക്കറ്റ് ആയി തിരഞ്ഞെടുക്കുന്നതിനുള്ള ഭാഗമായി ഫുഡ്‌ സേഫ്റ്റി ട്രെയിനിങ്ങ് ആൻഡ് സർട്ടിഫിക്കേഷൻ ക്യാമ്പ് 26 ന് വൈകുന്നേരം 3 മണിക്ക് കെ.എം.എ ഓഫീസിൽ വെച്ച് സംഘടിപ്പിച്ചു.
ക്യാമ്പിൽ  FSSAI ട്രെയ്നർ നാരായണൻ ക്ലാസെടുത്തു. ഫുഡ്‌ സേഫ്റ്റി കൊയിലാണ്ടി സർക്കിൾ ഓഫീസർ ഡോ. വിജി വിത്സൻ,  കെ.എം.എ പ്രസിഡണ്ട് കെ.കെ.നിയാസ്, ജനറൽ സെക്രട്ടറി കെ.പി.രാജേഷ്, ട്രഷറർ കെ. ദിനേശൻ,  ഉപദേശസമിതി അംഗം പി.കെ. ഷുഹൈബ് എന്നിവർ സംസാരിച്ചു.
Share news