KOYILANDY DIARY.COM

The Perfect News Portal

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; കേന്ദ്രനീക്കത്തിനെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ

തിരുവനന്തപുരം: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌ സംവിധാനത്തിനെതിരെ കേരള നിയമസഭ ഐക്യകണ്‌ഠേനെ പ്രമേയം പാസാക്കി. മന്ത്രി എം ബി രാജേഷ് പ്രമേയം അവതരിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം തെരഞ്ഞെടുത്ത ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാനാണ് ശ്രമം. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ കടയ്ക്കലിൽ കത്തിവയ്ക്കുന്ന തീരുമാനത്തില്‍ നിന്നും കേന്ദ്രം അടിയന്തരമായി പിന്‍മാറണമെന്നും പ്രമേയത്തിലൂടെ കേരളം ആവശ്യപ്പെട്ടു.

Share news