KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ നിപ: അവലോകന യോഗം ചേർന്നു

കോഴിക്കോട് ജില്ലയിൽ നിപ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ കൊയിലാണ്ടി നഗരസഭയിൽ അടിയന്തര അവലോകനയോഗം ചേർന്നു. ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അധ്യക്ഷതവഹിച്ചു. സർക്കാർ പുറത്തിറക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾ കൃത്യമായി നടപ്പിലാക്കാനും മറ്റ് രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്താനും തീരുമാനിച്ചു.
വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ. ഷിജു. ഇ.കെ. അജിത്ത് കൗൺസിലർമാരായ എൻ.എസ്. വിഷ്ണു പ്രജിഷ, ആർ.കെ. കുമാരൻ, പൊതു ആരോഗ്യ വിഭാഗം ഇൻസ്പെക്ടർമാരായ രാജേഷ്, ഷനോജ്, ബിന്ദുകല, ക്ലീൻ സിറ്റി മാനേജർ സതീഷ് JHI മാരായ ഷമീജ്, ലിജോയ് പ്രദീപ്, രമിഷ തുടങ്ങിയവരും സംബന്ധിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ പ്രജില സി സ്വാഗതവും സെക്രട്ടറി ഇന്ദു എസ് ശങ്കരി നന്ദിയും പറഞ്ഞു.
Share news