KOYILANDY DIARY.COM

The Perfect News Portal

ദേശീയ വിദ്യഭ്യാസ ദിനാചരണം നടത്തി

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ കണ്ണൻ കടവ് ഗവണ്മെന്റ് ഫിഷറീസ് എൽ പി സ്കൂൾ പി.ടി.എ കമ്മിറ്റിയുടെ സഹകരണത്തോടെ ദേശീയ വിദ്യാഭ്യാസ ദിനാചരണം നടത്തി. മുൻ പി.എസ്സ്‌.സി അംഗം ടി ടി ഇസ്മായിൽ ഉത്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ എംപി മൊയ്‌ദീൻ കോയ. അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ അശോകൻ ചേമഞ്ചേരിയെ ടി ടി. ഇസ്മായിൽ ആദരിച്ചു. അദ്ദേഹം രചിച്ച പുസ്തകങ്ങൾ സ്കൂൾ ലൈബ്രറി ക്ക് നൽകി വാർഡ് മെമ്പർ റസീന ഷാഫി ഏറ്റു വാങ്ങി.
കെ. പ്രദീപൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത്‌ മെമ്പർ റാസീന ഷാഫി. അരവിന്ദൻ മാസ്റ്റർ. ടി വി. ചന്ദ്രഹാസൻ  പി ടി എ. വൈസ്. പ്രസിഡണ്ട് ശരണ്യ. ഹെഡ് മിസ്ട്രസ്സ് സുജാത, വാർഡ് സി ഡി എ സ്സ്‌ അംഗം, തസ്‌ലീന കബീർ സംസാരിച്ചു.
Share news