KOYILANDY DIARY.COM

The Perfect News Portal

മൊബൈൽ ഫോണുകളും പണമടങ്ങിയ ബാഗുകളും കവർന്നു.

കൊയിലാണ്ടി: നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്നും തൊഴിലാളികളുടെ വിലപിടിപ്പുള്ള മൂന്ന് മൊബൈൽ ഫോണുകളും, 3000 രൂപ, എ.ടി.എം കാർഡ്, ഡ്രൈവിംങ് ലൈസൻസ് എന്നിവ സൂക്ഷിച്ച ഹാൻഡ് ബാഗുകളും കവർന്നു. കുറുവങ്ങാട് പോസ്റ്റ് ഓഫീസിന് സമീപം എം. സി  സുനീറ സിദ്ദീഖിൻ്റെ ഉടമസ്ഥതയിലുള്ള നിർമ്മാണത്തിലിരിക്കുന്ന വീട്ടിനുള്ളിൽ നിന്നാണ് ഇന്ന് ഉച്ചക്ക് 12 മണിയോടെ കവർച്ച നടന്നത്.
രാവിലെ എത്തിയ നാല് കോൺക്രീറ്റ് തൊഴിലാളികൾ മൊബൈലും, പണം ഉൾപ്പെടെയുള്ള രണ്ട് ഹാൻഡ്ബാഗും, ഡ്രസുകളും നിർമ്മാണം പൂർത്തിയായ താഴത്തെ മുറിയിൽ സൂക്ഷിച്ചതായിരുന്നു.  വാർപ്പിനുള്ള സജ്ജീകരണങ്ങൾക്കായി നാല് തൊഴിലാളികളും മുകളിലത്തെ നിലയിൽ ജോലിയിൽ വ്യാപൃതരായിരുന്നു. ജോലി കഴിഞ്ഞ് ഉച്ചക്ക് 2.30 ഓടെ തൊഴിലാളികൾ പുറത്തെത്തിയപ്പോഴാണ് കളവ് നടന്ന വിവരം അറിയുന്നത്.
കൊയിലാണ്ടി പോലീസിൽ പരാതി നൽകി.
Share news