മേപ്പയ്യൂർ ജനകീയമുക്ക് കരുവാംകണ്ടികുനി കേളപ്പൻ (65)

മേപ്പയ്യൂർ ജനകീയമുക്ക് കരുവാംകണ്ടികുനി കേളപ്പൻ (65) നിര്യാതനായി. ഫാർമസിസ്റ്റ്, സി.പി.ഐ (എം) മുൻ മേപ്പയ്യൂർ ലോക്കൽ സെക്രട്ടറി, പേരാമ്പ്ര ഏരിയാ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഗീത.
പിതാവ്: പരേതനായ അച്ചുതൻ, മാതാവ്: പെണ്ണൂട്ടി.

മക്കൾ: യാങ്സി (ജെ.പി.എച്ച്. എൻ, കുടുംബാരോഗ്യ കേന്ദ്രം നൊച്ചാട്), കെ. ജി. ആൻറീസ് (ദുബൈ). മരുമക്കൾ: അനീഷ് (അധ്യാപകൻ, ജി.എച്ച്.എസ്, നെടുവ, പരപ്പനങ്ങാടി), സായന്ത (മടപ്പള്ളി). സഹോദരൻ: കെ. കെ. നാരായണൻ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ).
സംസ്കാരം(ചൊവ്വാഴ്ച രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ.

