മണിപ്പൂർ സംഭവം: വെൽഫെയർ പാർട്ടി വംശഹത്യപ്രതിരോധ സംഗമം നടത്തി

കൊയിലാണ്ടി : വംശഹത്യ പ്രതിരോധ സംഗമം.. മണിപ്പൂരിലെ ക്രിസ്ത്യൻ ഉന്മൂലനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി കൊയിലാണ്ടിയിൽ വംശഹത്യ പ്രതിരോധ സംഗമം സംഘടിപ്പിച്ചു. മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടി വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് ശശീന്ദ്രൻ ബപ്പങ്ങാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് വി. കെ. അബ്ദുൽറഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.

പരിപാടിയിൽ കൊയിലാണ്ടി സി.എസ്.ഐ. പള്ളി വികാരി ഫാദർ ജോയ്ക്കുട്ടി, അരുൺ മണമ്മൽ (കോൺഗ്രസ്), പി. പി. ഫാസിൽ (മുസ്ലീം ലീഗ്), മുജീബ് പാലക്കൽ (ഐ. എൻ. എൽ), ലായ്ക്ക് അഹമ്മദ് (പ്രവാസി വെൽഫെയർ, കുവൈറ്റ്), റസൽ നന്തി (പി.ഡി.പി) , മുജീബ് പാലക്കൽ (ഐ. എൻ. എൽ) സക്കരിയ (എസ്.ഡി.പി.ഐ) എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി എം. റഫീഖ് സ്വാഗതവും വൈസ് പ്രസിഡണ്ട് മുജീബലി നന്ദിയും പറഞ്ഞു.
