KOYILANDY DIARY.COM

The Perfect News Portal

മാമുക്കോയയുടെ മൃതദേഹം മൂന്ന് മണി മുതല്‍ പൊതുദര്‍ശനത്തിന്, സംസ്‌കാരം നാളെ

മാമുക്കോയയുടെ മൃതദേഹം മൂന്ന് മണി മുതല്‍ പൊതുദര്‍ശനത്തിന്, സംസ്‌കാരം നാളെ. മലയാളത്തിൻ്റെ ഹാസ്യ സാമ്രാട്ട് മാമുക്കോയയുടെ ഭൗതികശരീരം കോഴിക്കോട് ടൗണ്‍ ഹാളില്‍ മൂന്ന് മണി മുതല്‍ രാത്രി പത്ത് മണി വരെയുള്ള പൊതുദര്‍ശനത്തിന് ശേഷം വീട്ടിലേക്കെത്തിക്കും. നാളെ രാവിലെ പത്ത് മണിയോടെ സംസ്‌കാര ചടങ്ങുകൾ നടക്കും.

കോഴിക്കോട് മൈത്ര ആശുപത്രിയില്‍ വച്ചായിരുന്നു മാമുക്കോയയുടെ അന്ത്യം. ഏപ്രില്‍ 24 ന് മലപ്പുറം വണ്ടൂരിലെ സെവന്‍സ് ടൂര്‍ണമെൻ്റ് ഉദ്ഘാടനത്തിനിടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.  തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു വിയോഗം.

Share news