വൈദ്യുതി ചാർജ് വർധനവിനെതിരെ മഹിള കോൺഗ്രസ് പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തി

കൊയിലാണ്ടി: വൈദ്യുതി ചാർജ് വർധനവിനെതിരെ മഹിള കോൺഗ്രസ് പ്രവർത്തകർ കൊയിലാണ്ടിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി. സ്റ്റേഡിയത്തിലെ മഹാത്മഗാന്ധി സ്തൂപത്തിന് സമീപം കെ.പി.സി. സി. അംഗം പി. രത്നവല്ലി ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി. കെ.എം. സുമതി, തങ്കമണി ചൈത്രം, വി.കെ. ലാലിഷ, കെ.വി. റീജ, വി.കെ. ദേവി, എസ്.കെ. പ്രേമകുമാരി, നിഷ പയറ്റുവള പ്പിൽ, ഷീബ സതീശൻ, ടി. ദേവി, കെ. രേണുക, കെ. രജിത, ഷീബ പയറ്റുവളപ്പിൽ, ടി. രാധ, വി.ടി. ശാന്ത എന്നിവർ നേതൃത്വം നൽകി.
