KOYILANDY DIARY.COM

The Perfect News Portal

ലെജൻ്റ്സ് ക്രിക്കറ്റ് ക്ലബ് കാപ്പാടിൻ്റെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു

ചേമഞ്ചേരി: ലെജൻ്റ്സ് ക്രിക്കറ്റ് ക്ലബ് കാപ്പാടിൻ്റെ പുതിയ ഓഫീസ് പ്രവർത്തനമാരംഭിച്ചു. കാപ്പാട് – ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലെ കായിക പ്രേമികൾക്ക് പുത്തൻ പ്രതീക്ഷയേകിയാണ് ലെജൻഡ്സ് ക്രിക്കറ്റ് ക്ലബ്ബ് കാപ്പാടിന്റെ പുതിയ ഓഫീസ് കെട്ടിടം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.പി ശിവാനന്ദൻ ഓഫീസ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് നവാസ് മുകച്ചേരി അധ്യക്ഷതവഹിച്ചു.

വ്യത്യസ്ത മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളായ നാസർ പണ്ടാരവയൽ, റസാഖ് ഒറ്റപ്പുരക്കൽ, ലീല, മജീദ് പന്തലി പറമ്പത്ത്, റമീസ് ജെ.എം, റാഷിദ് കല്ലറക്കൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.പി മൊയ്തീൻ കോയ, വാർഡ് മെമ്പർ ഷെരീഫ് മാസ്റ്റർ, നസീഫ് അലി (Iron man), സീനിയർ CPO എം അജയകുമാർ, ഷഫീർ MP, സാജിത് കോറോത്ത്, എം.സി മാസ്റ്റർ, മിർഷാദ് ടി.എം, സജീർ എം.കെ, ഷംസുദ്ധീൻ എൻ.കെ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. സുബൈർ മാസ്റ്റർ കാപ്പാട് സ്വാഗതം പറഞ്ഞു.

Share news