KOYILANDY DIARY.COM

The Perfect News Portal

ടാങ്കറിൽ നിന്നും ദ്രാവകം ലീക്കായത് പരിഭ്രാന്തി പടർത്തി

നന്തി: ടാങ്കറിൽ നിന്നും ദ്രാവകം ലീക്കായത് പരിഭ്രാന്തി പടർത്തി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടു കൂടിയാണ് കൊച്ചിയിൽ നിന്നും ഗുജറാത്തിലേക്ക് യാത്ര തിരിച്ച ബ്യുട്ടെയിൽ അക്രിലേറ്റ് എന്ന കത്താൻ സാധ്യതയുള്ള ദ്രാവകം കയറ്റിയ ടാങ്കറിൽ നിന്നും ലീക്കും മണവും നന്തി ടൗണിനു സമീപത്തു നിന്നും നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

ഉടൻ ഇത് പോലീസിനെ അറിയിച്ചതിനുശേഷം പോലീസ് ടാങ്കർ വാഹനം ഒതുക്കിയിടുകയും വിവരം കൊയിലാണ്ടി അഗ്നി രക്ഷാ നിലയത്തിൽ അറിയിക്കുകയും ചെയ്തു. ശേഷം എത്തിയ സേനാംഗങ്ങൾ ടാങ്കറിൻ്റെ അടി ഭാഗത്തെ നട്ട്  ലൂസായത്  ആണ് ലീക്കിനു കാരണം എന്ന് കണ്ടെത്തുകയും അത് അടക്കുകയും ചെയ്തു.

കൂടുതൽ ലീക്ക് ഇല്ല എന്നും അപകട സാധ്യതയില്ല എന്നും ഉറപ്പുവരുത്തിയ ശേഷം വാഹനത്തെ പോകാൻ അനുവദിച്ചു. സ്റ്റേഷൻ ഓഫീസർ സി. പി ആനന്ദിൻ്റെ നേതൃത്വത്തിൽ. ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ പ്രദീപ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഹേമന്ത്. ബി, നിധിപ്രസാദ്. ഇ. എം, ശ്രീരാഗ്. എം. വി, റിനീഷ് പി. കെ, ഹോംഗാർഡ് സോമകുമാർ എന്നിവർ പ്രവർത്തനത്തിൽ പങ്കെടുത്തു.

Advertisements
Share news