KOYILANDY DIARY.COM

The Perfect News Portal

കുഞ്ഞിക്കുളങ്ങര ക്ഷേത്രോത്സവം കൊടിയേറി

കുഞ്ഞിക്കുളങ്ങര ക്ഷേത്രോത്സവം കൊടിയേറി.. കൊയിലാണ്ടി: പൂക്കാട് കുഞ്ഞിക്കുളങ്ങര തെരു മഹാഗണപതി ക്ഷേത്രത്തിൽ വില്ല് എഴുന്നള്ളിപ്പ് മഹോത്സവത്തിന് തിങ്കളാഴ്ച ശുദ്ധികലശത്തോടെ കൊടിയേറി. ഉത്സവം 21ന് സമാപിക്കും. മേൽശാന്തി ബ്രഹ്മശ്രീ നീലേശ്വരം പെരിമന ദാമോദരൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് ശ്രീപാർത്ഥസാരഥി ഭജൻമണ്ഡലി തിരുവങ്ങൂരിൻ്റെ ഭക്തിഗാനസന്ധ്യയും ക്ഷേത്ര വാദ്യസംഘത്തിൻ്റെ തായമ്പകയും നടന്നു.|
  • 17 ന് കലാമണ്ഡലം സജിത് അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്,
  • 18ന് ഗോകുലം നൃത്ത വിദ്യാലയം പൂക്കാട്, നാട്യഭാരതി നൃത്ത വിദ്യാലയം കോവൂർ എന്നിവർ ഒരുക്കുന്ന നൃത്തസന്ധ്യ,
  • 19ന് ചെറിയ വിളക്ക് ദിവസം മട്ടന്നൂർ ശ്രീരാജ് അവതരിപ്പിക്കുന്ന വിശേഷാൽ തായമ്പക,
  • 20ന് തന്ത്രി പാതിരിശ്ശേരി ഇല്ലത്ത് ശ്രീകുമാരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ മഹാഗണപതി ഹോമം, വലിയ വിളക്ക് ദിവസം മുചുകുന്ന് പത്മമനാഭൻ അവതരിപ്പിക്കുന്ന  ഓട്ടൻതുള്ളൽ, സ്വാതി തിയേറ്റേഴ്സ് അവതരിപ്പിക്കുന്ന നാടകം ഇവൻ രാധേയൻ,
  • 21ന്  തുലാഭാരം എന്നിവ നടക്കും. ഉച്ചക്ക്  എണ്ണയാട്ടത്തോടെ ഉത്സവം സമാപിക്കും
Share news