KOYILANDY DIARY.COM

The Perfect News Portal

കെ.എസ്.ടി.എ കോഴിക്കോട് ജില്ലാ സമ്മേളനം സമാപിച്ചു

കെ.എസ്.ടി.എ. കോഴിക്കോട് ജില്ലാ സമ്മേളനം സമാപിച്ചു. വിദ്യാഭ്യാസ മേഖലയിലെ ഏകീകരണ പ്രക്രിയ ത്വരിതപ്പെടുത്തുക. കേരള സർക്കാരിൻ്റെ സ്ത്രീ പക്ഷ നിലപാടുകൾക്ക് പിന്തുണ നൽകുക, എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം പി.എസ്.സി ക്ക് വിടുക, അന്ധവിശ്വാസത്തിനെതിരെയും അനാചാരത്തിനെതിരെയുമുള്ള പോരാട്ടം ശക്തിപ്പെടുത്തണമെന്നും സമ്മേളനം പ്രമേയങ്ങളിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു.

രണ്ട് ദിവസമായി കൊയിലാണ്ടി നഗരസഭ ഇ.എം.എസ്. ടൗൺഹാളിൽ ടി. ശിവദാസ മേനോൻ നഗറിൽ നടന്നുവരുന്ന സമ്മേളനത്തിൽ സബ്ബ്ജില്ലാ തലത്തിൽ നടന്ന ചർച്ചകൾക്കും മറുപടികൾക്കുശേഷം പുതിയ ഭാരവാഹികളായി. എൻ. സന്തോഷ് കുമാർ (പ്രസിഡണ്ട്), വിവി വിനോദ്, വി ടി രതി, എം ഷീജ, എം ജയകൃഷ്ണൻ (വൈസ് പ്രസിഡൻ്റുമാർ). ആർ.എം. രാജൻ (സെക്രട്ടറി) വി പി മനോജ്, കെ നിഷ, ടി ദേവാനന്ദൻ, പി കെ രാജൻ ജോ. സെക്രട്ടറിമാർ). വി.പി. സദാനന്ദൻ (ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.

Share news