കെപിഎസ് ടിഎ സിവിൽ സ്റ്റേഷനു മുന്നിൽ ധർണ സംഘടിപ്പിച്ചു

കൊയിലാണ്ടി: കെപിഎസ് ടിഎ കൊയിലാണ്ടി സബ്ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനു മുന്നിൽ ധർണ സംഘടിപ്പിച്ചു. എയ്ഡഡ് സ്കൂൾ ഹെഡ്മാസ്റ്റർമാരുടെ സെൽഫ് ഡ്രോയിംങ് ഓഫീസർ പദവി എടുത്തുകളഞ്ഞ സർക്കാർ ഉത്തരവിനെതിരെയാണ് പ്രതിഷേധ സായാഹ്ന ധർണ.

കെപിഎസ് ടിഎ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡണ്ട് നിഷാന്ത് എൻ എസ് അധ്യക്ഷത വഹിച്ചു. ബാസിൽ പാലിശ്ശേരി, പി കെ രാധാകൃഷ്ണൻ, കെ എം മാണി, കെ കെ മനോജ്, ജാനിബ്, ബിന്ദു മാധവൻ, മോഹൻദാസ്, വൈശാഖ്, ജിഷ്ണു, ഗീത, സീന, സബിന എന്നിവർ സംസാരിച്ചു.
