KOYILANDY DIARY.COM

The Perfect News Portal

കെ.പി. കായലാട് സാഹിത്യ പുരസ്കാരം എം. ബഷീറിന്

പുരോഗമന കലാസാഹിത്യ സംഘം മേപ്പയ്യൂർ ഏർപ്പെടുത്തിയ ഏഴാമത് കെ.പി. കായലാട് സാഹിത്യ പുരസ്കാരം എം. ബഷീറിന് ലഭിച്ചു. “പ്രണയിക്കാത്തവരെ തിരിച്ചറിയാനുള്ള മാർഗ്ഗങ്ങൾ” എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്. ഡോ: സോമൻ കടലൂർ (ചെയർമാൻ), എം.പി. അനസ്, കെ. രതീഷ് എന്നിവരടങ്ങിയ അവാർഡ് നിർണ്ണയ സമിതിയാണ് പുരസ്കാരം നിർണ്ണയിച്ചത്.
പുരസ്കാരം ജനുവരി 7 ന് ഉച്ചതിരിഞ്ഞ് 2 മണി മുതൽ  കേരള സാഹിത്യ അക്കാദമിയും കെ.പി. കായലാട് ട്രസ്റ്റും പുരോഗമന കലാസാഹിത്യ സംഘവും സംയുക്തമായി മേപ്പയ്യൂരിൽ സംഘടിപ്പിക്കുന്ന കെ.പി. കായലാട് അനുസ്മരണ പരിപാടിയിൽ സമർപ്പിക്കും. പരിപാടി ഡോ: സുനിൽ പി ഇളയിടം ഉദ്ഘാടനം ചെയ്യും.
Share news