KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ഹോട്ടലുകളിൽ റെയ്ഡ്: പഴകിയ ഭക്ഷണം പിടികൂടി

കൊയിലാണ്ടിയിൽ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഗാമ കിച്ചൻ, ഹലീം, MR റസ്റ്റോറൻ്റ്, ഫ്രൂട്ടീസ് എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടിയത്. ഇവർക്ക് ആരോഗ്യ വിഭാഗം നോട്ടീസ് കൈമാറി. ഇന്ന് കാലത്ത് നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടികൂടിയത്. ഫ്രീസറിലും മറ്റ് പാത്രങ്ങളിലുമായാണ് ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ചിരുന്നത്.

പഴികിയ ഇറച്ചി പൊരിച്ചതും അല്ലാത്തും, പൊരിച്ച മത്സ്യങ്ങൾ, മിക്സഡ് മാവുകൾ, വിവിധ ഇനം കറികൾ, പാൽ എന്നിങ്ങനെ നിരവധി ഭക്ഷണ സാധനങ്ങൾ ഇവിടങ്ങളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. വൃത്തിഹീനമായ സാഹചര്യത്തിലാണ് പല ഹോട്ടുലുകളുടെയും അടുക്കളയും പരിസരവും എന്ന് നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ പറഞ്ഞു.

ഹെൽത്ത് ഇൻസ്പെക്ടർ റിഷാദ്, ജെ.എച്ച്.ഐ. മാരായ  ലിജോയ്, ജമീഷ്, വിജിന എന്നിവർനേതൃത്വം നൽകി. പിടിച്ചെടുത്ത ഭക്ഷണ സാധനങ്ങൾ നഗരസഭ ഓഫീസ് പരിസരത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.

Advertisements