KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്‌ രണ്ടായിരത്തിലധികം ഒഴിവുമായി മെഗാ തൊഴിൽമേള

കോഴിക്കോട്‌ രണ്ടായിരത്തിലധികം ഒഴിവുമായി മെഗാ തൊഴിൽമേള. ജില്ലാ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ തൊഴിൽമേള ശനിയാഴ്‌ച വെസ്റ്റ്‌ഹിൽ ഗവ. എൻജിനിയറിങ് കോളേജിൽ നടക്കുമെന്ന്‌ സംഘാടകർ അറിയിച്ചു. രാവിലെ ഒമ്പതിന്‌ മന്ത്രി അഹമ്മദ്‌ ദേവർകോവിൽ ഉദ്‌ഘാടനം ചെയ്യും.
ഐടി, റീട്ടെയിൽ, ബാങ്കിങ്‌, ഇൻഷുറൻസ്‌, അക്കൗണ്ടിങ്‌, മാർക്കറ്റിങ്‌ എന്നീ മേഖലകളിലെ അമ്പതിലധികം കമ്പനികളിലെ രണ്ടായിരത്തിലധികം ഒഴിവുകളിലേക്കാണ്‌ മേള. ജൂലൈ ഒന്നിന്‌ പേരാമ്പ്ര മിനി സിവിൽ സ്‌റ്റേഷൻ കരിയർ ഡെവലപ്‌മെന്റ്‌ സെന്ററിലും മേള നടക്കും. എൻസിഎസ്‌ പോർട്ടലിലും ക്യുആർ കോഡ്‌ സ്‌കാൻ ചെയ്‌തും രജിസ്‌റ്റർചെയ്യാം. സ്‌പോട്ട്‌ രജിസ്‌ട്രേഷനും ഉണ്ടാവും. വാർത്താസമ്മേളനത്തിൽ ജില്ലാ എംപ്ലോയ്‌മെന്റ്‌ ഓഫീസർ പി രാജീവൻ, ഡിവിഷണൽ എംപ്ലോയ്‌മെന്റ്‌ ഓഫീസർ എം ആർ രവികുമാർ, കൃഷ്‌ണരാജ്‌, മനോജ്‌, ഷീന എന്നിവർ പങ്കെടുത്തു.

 

Share news