KOYILANDY DIARY.COM

The Perfect News Portal

ശ്രീചക്ര കൊയിലാണ്ടിയുടെ 16-ാം വാർഷികവും പ്രതിഭകളെ അനുമോദിക്കലും

കൊയിലാണ്ടി: ശ്രീചക്ര കൊയിലാണ്ടിയുടെ 16-ാം വാർഷികവും പ്രതിഭകളെ അനുമോദിക്കലും, കൈരളി ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിദ്ധ സംഗീതജ്ഞൻ പ്രൊഫ: കാവുംവട്ടം വാസുദേവൻ്റെ അദ്ധ്യക്ഷതയിൽ, മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം ബൈജുനാഥ് ഉദ്ഘാടനം നിർവ്വഹിച്ചു.

ഫ്ലവേഴ്സ് ചാനൽ സീസൺ ടൂ വിന്നർ ശ്രീനന്ദ് വിനോദ്, സ്റ്റാർ സിംഗർ വിന്നർ വിഷ്ണുമായ, സുപ്രസിദ്ധ കീ ബോർഡ് ആർട്ടിസ്റ്റ് സുശാന്ത് കോഴിക്കോട്, മലയാള സിനിമാ പിന്നണി യുവഗാന രചയിതാവ് നിധീഷ് നടേരി എന്നീ അതുല്യ സർഗ്ഗ പ്രതിഭകൾക്കുള്ള ശ്രീചക്ര പുരസ്കാരം പ്രസിദ്ധ സംഗീതജ്ഞൻ ഹരിപ്പാട് കെ.പി.എൻ പിള്ള സമർപ്പിച്ചു.

പി.വി.രാജു, അഡ്വ: ശ്രീനിവാസൻ, സുരേഷ് പന്തലായനി തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് നിധീഷ് നടേരിയുടെ രചനയിൽ കാവുംവട്ടം വാസുദേവൻ സംഗീത സംവിധാനം നിർവ്വഹിച്ച ലഹരി വിരുദ്ധ സന്ദേശ ഗാനം ശ്രീചക്രയിലെ സംഗീത കലാകാരന്മാർ അവതരിപ്പിച്ചു.

Advertisements
Share news