KOYILANDY DIARY.COM

The Perfect News Portal

കൊല്ലം യു.പി. സ്കൂൾ പ്രധാന അദ്ധ്യാപകനായിരുന്ന ചോയ്യാട്ടിൽ ഗോപാലൻ മാസ്റ്റർ (90) നിര്യാതനായി

കൊയിലാണ്ടി: കൊല്ലം. യു.പി. സ്കൂൾ പ്രധാന അദ്ധ്യാപകനായിരുന്ന ചോയ്യാട്ടിൽ ഗോപാലൻ മാസ്റ്റർ (90) ”പ്രിയംവദ” നിര്യാതനായി. പ്രദേശത്ത് സോഷ്യലിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. കൊയിലാണ്ടിയിലെയും പരിസര പ്രദേശങ്ങളിലെയും കലാ സാഹിത്യ, സാംസ്ക്കാരിക രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു അദ്ധേഹം. അദ്ധേഹം എഴുതിയ സ്‌നേഹ ജ്യോതിസ്സുകൾ, ആത്മരോദനം നാടകം കേരളത്തിലങ്ങോളമിങ്ങോളം അരങ്ങേറിയിട്ടുണ്ട്. യു.എ. ഖാദറിന്റെ സഹപാഠിയായിരുന്നു. അദ്ധേഹത്തോടൊപ്പം കൊയിലാണ്ടി ബോയസ് ഹൈസ്ക്കൂളിൽ പഠിക്കുന്ന കാലത്താണ് ഈ നാടകങ്ങൾ എഴുതിയത്
കെ. തായാട്ടാണ് ആത്മരോദനത്തിന് അവകാരിക എഴുതിയത്. കേരള സറ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ സജീന പ്രവർത്തകനാും രക്ഷാധികാരിയും ആയിരുന്നു. പരേതരായ പി. രാമൻ മാസ്റ്റർ, കോരൻകണ്ടി കഞ്ഞിരാമൻ മാസ്റ്റർ എന്നിവരോടൊപ്പമാണ് രാഷ്ട്രീയ രംഗത്ത് പ്രവർത്തിട്ടിട്ടുള്ളത്.
ഭാര്യ: പരേതയായ ലീല. മക്കൾ: സുലേഖ, സുനിൽ കുമാർ (സുധാകരൻ) (റിട്ട. കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്). സ്വപ്ന, (റിട്ട. സീനിയർ നേഴ്സിംഗ് ഓഫീസർ). മരുമക്കൾ: ഉദയഭാനു (റിട്ട. പോലീസ് ഡിപ്പാർട്ട്മെൻ്റ്  കോഴിക്കോട്) പ്രകാശ്, (റിട്ട. അസി. മാനേജർ കേരള സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്ക്, കോഴിക്കോട്), പ്രസീത. സഹോദരി: പരേതയായ നാരായണി, ഊട്ടേരി. ശവസംസ്ക്കാരം: വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.  സഞ്ചയനം: ബുധനാഴ്ച.
Share news