KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നിയോജകമണ്ഡലം; മഴക്കെടുതി അവലോകന യോഗം ചേര്‍ന്നു.

കൊയിലാണ്ടി നിയോജകമണ്ഡലം. മഴക്കെടുതി അവലോകന യോഗം ചേര്‍ന്നു. കാലവര്‍ഷം ശക്തിപ്രാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൊയിലാണ്ടി നിയോജകമണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ രൂപപ്പെടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും അടിയന്തിരമായി പരിഹരിക്കുന്നതിനുമായി കൊയിലാണ്ടി നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ കാനത്തില്‍ ജമീല എം.എല്‍.എ, ജനപ്രതിനിധികള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ദേശീയപാതാ നിര്‍മ്മാണവുമായി ബന്ധപ്പെട്ടും മറ്റുമായി നിരവധിയായ ഇടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും ഗതാഗത തടസ്സങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് എം.എല്‍.എ അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തത്.
യോഗത്തില്‍ കൊയിലാണ്ടി നഗരസഭാ വൈസ്  ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍, പഞ്ചായത്ത് പ്രസിഡണ്ടുമാരായ സതി കിഴക്കയില്‍, ഷീബ മലയില്‍, നഗരസഭാ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഇ. കെ. അജിത്ത്, കെ. ഷിജു, പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമാരായ രാമചന്ദ്രന്‍ കുയ്യണ്ടി, പി. വേണു, സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഭാസ്കരന്‍ ടി. കെ, ആര്‍. വിശ്വന്‍, പ്രനില സത്യന്‍, ബേബി സുന്ദര്‍രാജ്, മറ്റ് വാര്‍ഡ് കൗണ്‍സിലര്‍മാര്‍, വാര്‍ഡ് മെമ്പര്‍മാര്‍, കൊയിലാണ്ടി തഹസില്‍ദാര്‍, ദേശീയപാതയുടെ പ്രവര്‍ത്തി നടത്തുന്ന അദാനി ഗ്രൂപ്പ് പ്രതിനിധികള്‍, വാഗാഡ് ഗ്രൂപ്പ് പ്രതിനിധികള്‍, വില്ലേജ് ഓഫീസര്‍മാര്‍, ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. നിലവില്‍ ഉയര്‍ന്നുവന്ന പ്രശ്നങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ പരിഹരിക്കാന്‍  അദാനി ഗ്രൂപ്പ് പ്രതിനിധികള്‍, വാഗാഡ് ഗ്രൂപ്പ് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
Share news