കൊയിലാണ്ടിയിൽ ഖാദി പ്രദർശന വിൽപ്പന മേള ആരംഭിച്ചു
കൊയിലാണ്ടിയിൽ ഖാദി പ്രദർശന വിൽപ്പന മേള ആരംഭിച്ചു. കണ്ണൂർ സർവ്വോദയ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി ടൗൺ ഹാളിൽ ഖാദി പ്രദർശന വിൽപ്പന മേള ആരംഭിച്ചു. നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷ കെ. എ. ഇന്ദിര മേള ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് ഒ. രതീശൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൌൺസിലർ എ.ലളിത ആദ്യ വിൽപ്പന എം. ബി.ഷാജിക്ക് നൽകി നിർവ്വഹിച്ചു. തുടർന്ന് പി. ചന്ദ്രശേഖരൻ, വി.വി. സുധാകരൻ, എസ്.സുനിൽ മോഹൻ, സലാം ഓടത്തിൽ, ഇ. എസ്. രാജൻ, സംഘം സെക്രട്ടറി പി. പ്രസാദ്, വസ്ത്രാലയം മാനേജർ ലീബ എന്നിവർ സംസാരിച്ചു.

30% റിബേറ്റുകൂടി ഖാദി തുണിത്തരങ്ങൾ, റെഡിമെയ്ഡ് ഷർട്ടുകൾ, മുണ്ട്, സാരി, ചുരീദാറുകൾ എന്നിവയും കൂടാതെ ഗ്രാമ വ്യവസായ ഉത്പന്നങ്ങളായ തേൻ, എള്ളെണ്ണ, അഗർബത്തി തുടങ്ങിയ സുഗന്ധ ദ്രവ്യങ്ങളും മേളയിൽ ലഭ്യമാവും. ഡിസംബർ 31 വരെ മേള നീണ്ടു നിൽക്കും.

