കൊയിലാണ്ടി നഗരസഭ കേരളോത്സവം സംഘാടക സമിതി രൂപീകരിച്ചു
കൊയിലാണ്ടി നഗരസഭ കേരളോത്സവം സംഘാടകസമിതി രൂപീകരിച്ചു. ഒക്ടോബർ 16, 17, 28, 29 തീയതികളിലായാണ് കേരളോത്സവം നടക്കുന്നത്. സംഘാടക സമിതി രൂപീകരണ യോഗം നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ. സത്യൻ അധ്യക്ഷനായി.

സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ കെ. ഷിജു മാസ്റ്റർ, ഇ കെ. അജിത്ത് മാസ്റ്റർ, കെ.എ. ഇന്ദിര ടീച്ചർ, കൗൺസിലർമാരായ വത്സരാജ് കേളോത്ത്, വി.പി. ഇബ്രാഹിം കുട്ടി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എ സുധാകരൻ, എന്നിവർ ആശംസകൾ നേർന്നു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി സ്വാഗതവു സൂപ്രണ്ട് മനോജ് നന്ദിയും പറഞ്ഞു.

കായിക മത്സരങ്ങൾ ഒക്ടോബർ 16, 17 തീയതികളിൽ കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിലും കലാമത്സരങ്ങൾ ഒക്ടോബർ 28, 29 തീയതികളിലായി കുറുവങ്ങാട് സെൻട്രൽ യു.പി. സ്കൂളിലുമാണ് നടക്കുന്നത്. സംഘാടക സമിതി രക്ഷാധികാരികളായി കെ. മുരളീധരൻ MP, കാനത്തിൽ ജമീല MLA എന്നിവരും, കൺവീനറായി ഇന്ദു. എസ്. ശങ്കരിയെയും (KAS) ചെയർമാനായി സുധ കിഴക്കെപ്പാടിനെയും തെരഞ്ഞെടുത്തു. 101 അംഗ സംഘാടക സമിതിയും രൂപീകരിച്ചു.
