KOYILANDY DIARY.COM

The Perfect News Portal

തോരായിക്കടവ് പാലത്തിന്റെ പ്രവർത്തി ഉദ്ഘാടനം ചെയ്തു

തോരായിക്കടവ് പാലത്തിന്റെ പ്രവർത്തി ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ: പി എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, ബാലുശ്ശേരി മണ്ഡലങ്ങള ബന്ധിപ്പിച്ച് അകലാപ്പുഴക്ക് കുറുകെ തോരായിക്കടവിൽ കേരള സർക്കാർ പൊതുമരാമത്ത് വകുപ്പ് കിഫ്ബി ധന സഹായത്തോടെ 23 കോടി 82 ലക്ഷം രൂപ ചിലവഴിച്ചാണ് പാലം നിർമ്മിക്കുന്നത്.
കാനത്തിൽ ജമീല എം എൽ എ അധ്യക്ഷയായി ബാലുശ്ശേരി നിയോജക മണ്ഡലം എം എൽ എ കെ എം സച്ചിൻദേവ്  മുഖ്യാതിഥിയായിരുന്നു. അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ കെ ആർ എഫ് ബി ബൈജു കെ റിപ്പോർട്ട് അവതരിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്, ചേമഞ്ചേരി, അത്തോളിപഞ്ചായത്ത് പ്രസിഡണ്ടുമാരായ സതി കിഴക്കയിൽ, ബിന്ദു രാജൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ഷീല  ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിന്ദു മഠത്തിൽ ബിന്ദു സോമൻ, അത്തോളി ഗ്രാമപഞ്ചായത്തംഗം ശകുന്തള,
ചന്ദ്രൻ പൊയിലിൽ, സത്യനാഥൻ മാടഞ്ചേരി, ബാബു കുളൂർ, സന്ദീപ് നാലുപുരക്കൽ എം പി മൊയ്തീൻകോയ എൻ ഉണ്ണി, അജിത്ത്കുമാർ, അജീഷ് പൂക്കാട് ജലീൽ പാടത്തിൽ, അവിണേരി ശങ്കരൻ, സജീവ്കുമാർ പൂക്കാട്, അഫ്സൽ പൂക്കാട്, സംഘാടക സമിതി ചെയർമാൻ എം പി അശോകൻ, കൺവീനർ കെ ജി കുറുപ്പ് എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടീവ് എഞ്ചിനിയർ കെ ആർ എഫ് ബി അബ്ദുൾ അസിസ് കെ സ്വാഗതവും, കെ ആർ എഫ് ബി അസിസ്റ്റന്റ് എഞ്ചിനിയർ ഹൃദ്യ നന്ദിയും പറഞ്ഞു. 
Share news