KOYILANDY DIARY.COM

The Perfect News Portal

ഐ.എ.എം.ഇ കോഴിക്കോട് ജില്ലാ കിഡ്സ് കലോത്സവത്തിന് ശനിയാഴ്ച തുടക്കമാകും

ഐ.എ.എം.ഇ കോഴിക്കോട് ജില്ലാ കിഡ്സ് കലോത്സവത്തിന് (അമിഗോസ്) ശനിയാഴ്ച തുടക്കമാകും. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ഐഡിയൽ അസോസിയേഷൻ ഫോർ മൈനോറിറ്റി എഡ്യൂക്കേഷൻ (ഐ.എ.എം.ഇ) കോഴിക്കോട് ൻ്റെ ജില്ലാതല കിഡ്സ് കലോത്സവത്തിനാണ് നാളെ തുടക്കമാകുന്നത്.. കൊയിലാണ്ടി മർക്കസ് പബ്ലിക് സ്കൂളിലെ 9 വേദികളിലായി ക്രമീകരിക്കപ്പെട്ട മത്സരങ്ങൾ കെ. മുരളീധരൻ എം.പി ഉദ്ഘാനം ചെയ്യും. സയ്യിദ് ഉസ്മാൻ ബാഫഖി പതാക ഉയർത്തും.
ഐ.എ.എം.ഇ കോഴിക്കോട് ജില്ലാ ചെയർമാൻ പി സി അബ്ദുറഹ്മാൻ അധ്യക്ഷത വഹിക്കും. മുൻസിപ്പൽ കൗൺസിലർ വി. എം സിറാജ്, ഐ എ എം ഇ സെക്രട്ടറി കെ എം അബ്ദുൽ ഖാദർ, ജനറൽ കൺവീനർ എം അബ്ദുൽ മജീദ് ഇർഫാനി, സയ്യിദ് സൈൻ ബാഫഖി, അഡ്മിനിസ്ട്രേറ്റർ സി.കെ. അബ്ദുന്നാസർ, അബ്ദുൽ കരീം നിസാമി കൊല്ലം, നൗഫൽ ബേബി, അർഷാദ് സഖാഫി മാടാക്കര എന്നിവർ സംസാരിക്കും. വിവിധ സ്കൂളുകൾക്കുള്ള ഉപഹാരങ്ങൾ വേദിയിൽ വിതരണം ചെയ്യപ്പെടും.
രണ്ട് കാറ്റഗറികളിലായി ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും ആയിരത്തി മുന്നൂറോളം പ്രതിഭകൾ മാറ്റുരയ്ക്കും. വൈകുന്നേരം 6 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ ഐ എ എം ഇ എക്സിക്യൂട്ടീവ് ഡയറക്ടർ വി പി എം ഇസ്ഹാക്ക് ട്രോഫി സമ്മാനിക്കും. ഐ.എ.എം.ഇ പ്രോജക്ട് ഡയരക്ടർ ഡോ. സി.പി. അശ്റഫ് ജേതാക്കളെ പ്രഖ്യാപിക്കും. ഐ എ എം ഇ സെൻട്രൽ ഭാരവാഹികളായ എൻ മുഹമ്മദലി, എം മുഹമ്മദ് ഹനീഫ് അസ്ഹരി, പി. ശാഹിർ അസ്ഹരി, ഇ കെ സഹദുള്ള സഖാഫി, എ മുഹമ്മദ് ഷാഫി, സുലൈമാൻ എ, ദിൽഷാദ് എ. എന്നിവർ നേതൃത്വം നൽകും.
Share news