KOYILANDY DIARY.COM

The Perfect News Portal

കീഴരിയൂരിൽ ശക്തമായ മഴയിൽ വീട് തകർന്നു

കീഴരിയൂരിൽ ശക്തമായ മഴയിൽ വീട് തകർന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. കീഴരിയൂർ- 5-ാം വാർഡ് മഠത്തിൽത്താഴ കുന്നുമ്മൽ രാധയുടെ ഓട് മേഞ്ഞ വീടാണ് തകർന്നത്. രാധയും ഭർത്താവിന്റെ അമ്മയും വീട്ടിൽ ഉണ്ടായിരുന്നസമയത്താണ് അപകടം ഉണ്ടായത്. ആർക്കും പരിക്കില്ല. വീട് ഭാഗികമായി തകർന്ന നിലയിലാണുള്ളത്. കഴുക്കോലും പട്ടികയും തെന്നി മാറിനിൽക്കുന്നതിനാൽ അപകടസാധ്യത ഏറെയാണ്. ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Share news