ജി വി എച്ച് എസ് എസ് കൊയിലാണ്ടി എസ്.പി.സി ദിനം ആഘോഷിച്ചു

കൊയിലാണ്ടി: ജി വി എച്ച് എസ് എസ് കൊയിലാണ്ടി എസ് പി സി യൂനിറ്റിന്റെ നേതൃത്വത്തിൽ എസ് പി സി ദിനം ആഘോഷിച്ചു. കമ്മ്യൂണിറ്റി ഇംഗ്ലീഷ് ക്ലാസുകളുടെ ഉദ്ഘാടനവും സുബ്രതോ കപ്പ് ജില്ലാ ചാമ്പ്യൻമാർക്ക് ആദരവും നൽകി. കൊയിലാണ്ടി പോലീസ് സബ് ഇൻസ്പെക്ടർ ഷൈലേഷ് പി എം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സുചീന്ദ്രൻ വി യുടെ അധ്യക്ഷതവഹിച്ചു. വാർഡ് കൗൺസിലർ ലളിത എ മുഖ്യാതിഥിയായി.
പ്രദീപ് കെ പദ്ധതി വിശദീകരണം നടത്തി. പ്രിൻസിപ്പാൾ പ്രദീപ് കുമാർ, ഹെഡ്മിസ്ട്രസ് അജിതകുമാരി, ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ ശരത്, എക്സൈസ് ഓഫീസർ ഷിജു, ജയരാജ് പണിക്കർ, സുധീർ പി, ഷജിത ടി, മധുലാൽ, സുരേഷ്, ഹേമൽ, റഷീദ, വിജയൻ എൻ കെ, വിജു, റജിന, ശ്രീലാൽ, ശ്രീജിത്, ബിന്ദുറാണി, നവീന, വിപിൻദാസ് സംബന്ധിച്ചു. നസീർ എഫ് എം സംസാരിച്ചു.

