സ്വര്‍ണവില വീണ്ടും റെക്കോർഡിൽ. പവന് 480 രൂപ വര്‍ദ്ധിച്ചു
സ്വര്‍ണവില വീണ്ടും റെക്കോർഡിൽ. പവന് 480 രൂപ വര്‍ദ്ധിച്ചു. ഇതോടെ 44,240 രൂപയാണ് ഒരു പവന് സ്വര്‍ണത്തിൻ്റെ വില. ഗ്രാമിന് 60 രൂപ വര്‍ദ്ധിച്ച് 5530 രൂപയായി. കഴിഞ്ഞ മാസം 18 നായിരുന്നു 44,240 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില റെക്കോര്‍ഡിട്ടത്.

പിന്നീടുള്ള ദിവസങ്ങളില്‍ വിലയിൽ മാറ്റങ്ങൾ വന്നിരുന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളായി മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്നലെ താഴ്ന്ന ശേഷമാണ് ഇന്ന് വീണ്ടും കൂടിയത്. ഇതോടെ കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 48000 രൂപ വേണ്ടി വരും.

