KOYILANDY DIARY.COM

The Perfect News Portal

സിവില്‍ സ്റ്റേഷനില്‍ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു

ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു. കൊയിലാണ്ടി താലൂക്ക് ആസ്ഥാനമായ മിനി സിവില്‍ സ്റ്റേഷനില്‍ ഗാന്ധി രക്തസാക്ഷിദിനത്തിൽ സ്ഥാപിച്ച മഹാത്മാഗാന്ധിയുടെ അര്‍ദ്ധകായ പ്രതിമ, കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല അനാച്ഛാദനം ചെയ്തു. താലൂക്കിലെ റവന്യൂ റിക്രിയേഷന്‍ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ശില്പി ബിജു മുചുകുന്നാണ്. പ്രതിമയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
പേരാമ്പ്ര മണ്ഡലത്തിനു കീഴിലെ വില്ലേജ് ഓഫീസുകളിലേക്ക് എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ച ലാപ്പ്ടോപ്പ്, പ്രിന്റര്‍ എന്നിവയുടെ വിതരണം എം.എല്‍.എ ടി.പി രാമകൃഷണന്‍ നിര്‍വ്വഹിച്ചു.  സിവില്‍സ്റ്റേഷനില്‍ വിവിധ ഓഫീസുകളുടെ പിന്തുണയോടെ കൃഷിഭവന്റെയും റോട്ടറി ക്ലബ്ബിന്റെയും സഹായത്തോടെ ആരംഭിച്ച പച്ചക്കറികൃഷിയുടെ ഉദ്ഘാടനവും പേരാമ്പ്ര എം.എല്‍.എ ടി.പി രാമകൃഷണന്‍ നിര്‍വ്വഹിച്ചു. സിവില്‍ സ്റ്റേഷനില്‍ പുതുതായി സ്ഥാപിച്ച തുമ്പൂര്‍മൂഴി മാലിന്യ സംസ്കരണ കേന്ദ്രം നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ. സത്യന്‍. കെ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ വടകര ആര്‍.ഡി.ഒ ബിജു. കെ അദ്ധ്യക്ഷത വഹിച്ചു. ഇലക്ഷന്‍ ഡെ. കലക്ടര്‍ ഹിമ. കെ, ഭൂരേഖ തഹസില്‍ദാര്‍ ഹരീഷ്. കെ, റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് ജിജോയ്. സി.സി, അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ വിദ്യ. പി. എന്നിവര്‍ ചടങ്ങില്‍ ആശംസാ പ്രസംഗം നടത്തി. റവന്യൂ റിക്രിയേഷന്‍ ക്ലബ്ബ് സെക്രട്ടറി പ്രകാശന്‍ വി. ടി നന്ദി പറഞ്ഞു.
Share news