KOYILANDY DIARY.COM

The Perfect News Portal

സൗജന്യ നീന്തൽ പരിശീലന ക്യാമ്പ് സമാപിച്ചു

സൗജന്യ നീന്തൽ പരിശീലന ക്യാമ്പ് സമാപിച്ചു.. ഗുഡ്മോണിങ് ഹെൽത്ത് ക്ലബ്ബും, കൊല്ലംചിറ റസിഡൻസ് അസോസിയേഷനും സംയുക്തമായിമെയ് 4 മുതൽ മെയ് 11 വരെ എട്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച സൗജന്യ നീന്തൽ പരിശീലന ക്യാമ്പ് സമാപിച്ചു. സമാപനം നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേപ്പാട്ട്  ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ കൊല്ലംചിറ റസിഡൻസ് അസോസിയേഷൻ രക്ഷാധികാരി ഇ എസ് രാജൻ  അധ്യക്ഷത വഹിച്ചു. പിഷാരികാവ് ദേവസ്വം ബോർഡ് ട്രസ്റ്റി ഇളയിടത്ത് വേണു ഗോപാൽ, നഗരസഭ കൗൺസിലർ ഫക്രുദീൻ മാസ്റ്റർ, മധു മിത്തൽ,  ശിവദാസ് പൊയിൽക്കാവ്, പത്മനാഭൻ, എം സന്തോഷ്, ബാലൻ വി വി,  അരവിന്ദൻ, ഗീത വെഡിങ്സ് ഡയറക്ടർ അശ്വിൻ ബാബു എന്നിവർ സംസാരിച്ചു.

നീന്തൽ പരിശീലനത്തിന് 85 പേർ പങ്കെടുത്തു. ഗുഡ്മോണിങ് ഹെൽത്ത് ക്ലബ്ബിന്റെ  മുഖ്യ പരിശീലകൻ മീത്തൽ അജയകുമാർ സ്വാഗതം പറഞ്ഞു. ക്ലബ്ബ് മെമ്പർമാരായ ശ്രീബാൽ, അരുൺ, ആതിര, ലാമിയ, അതുൽ ഋഷികേഷ് എന്നിവർ നേതൃത്വം നൽകി.

Advertisements
Share news