KOYILANDY DIARY.COM

The Perfect News Portal

വ്യാജ കത്ത് വിവാദം; മേയർക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ പേരിലേതെന്നു പറയുന്ന വ്യാജ കത്ത് വിവാദത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. മുൻ കൗൺസിലർ ജി എസ് സുനിൽ കുമാർ നൽകിയ ഹർജിയാണ് തള്ളിയത്.

മേയർ ആര്യ രാജേന്ദ്രന്റെ പേരിൽ വ്യാജക്കത്ത്‌ സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. കോർപറേഷനിൽ ഒഴിവുള്ള 295 തസ്‌തികയിലേക്ക്‌ പാർടി പ്രവർത്തകരെ നിയമിക്കാൻ ലിസ്‌റ്റ്‌ ചോദിച്ച്‌ സിപിഐ (എം) ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‌ മേയർ ആര്യ രാജേന്ദ്രൻ എഴുതിയെന്ന മട്ടിലുള്ളതായിരുന്നു കത്തയിരുന്നു പ്രചരിപ്പിച്ചത്.

ഇതിന് പിന്നാലെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത്. അത്തരം ഒരു കത്ത് എഴുതിയിട്ടിലെന്ന് മേയറും അത് കെെപറ്റിയിട്ടില്ലെന്ന് ആനാവൂർ നാഗപ്പനും പറഞ്ഞിരുന്നു. എങ്കിലും പ്രതിപക്ഷം അനാവശ്യ വിമർശനം.

Advertisements
Share news