KOYILANDY DIARY.COM

The Perfect News Portal

പ്രവാസി പെൻഷൻ യഥാസമയം വിതരണം ചെയ്യണം

കൊയിലാണ്ടി: അരിക്കുളം – പ്രവാസി പെൻഷൻ യഥാസമയം വിതരണം ചെയ്യണം: യൗവന കാലത്ത് രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയിൽ നിർണായക പങ്കുവഹിച്ച് ജീവിത സായാഹ്നത്തിൽ നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ ക്ഷേമപെൻഷനുകൾ വിതരണം ചെയ്യുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്ന് ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ ആവശ്യപ്പെട്ടു.
രാജ്യത്ത് ഇന്ന് കാണുന്ന സാമ്പത്തിക പുരോഗതിയിൽ പ്രവാസികൾ വഹിച്ചിട്ടുള്ള പങ്ക് വളരെ വലുതാണെന്നും പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തുന്നവരോടുള്ള സർക്കാറിന്റെ ചിറ്റമ്മ നയം അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. പഞ്ചായത്ത് പ്രവാസി ലീഗ് പ്രസിഡണ്ട് എൻ എം കുഞ്ഞി മുഹമ്മദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഇ കെ അഹമ്മദ് മൗലവി മുഖ്യപ്രഭാഷണം നടത്തി.
അരിക്കുളം പഞ്ചായത്തിലെ നൂറോളം നിർധന വിദ്യാർത്ഥികൾക്കുള്ള കുട വിതരണം മുസ്‌ലിം ലീഗ് സീനിയർ നേതാവ് കെ. പി. പോക്കർ നിർവഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി വടക്കയിൽ ബഷീർ, നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രവർത്തകസമിതി അംഗം വി. വി. എം ബഷീർ മാസ്റ്റർ, കെ. പി. പോക്കർ, കെ എം മുഹമ്മദ്, എൻ. എം അസീസ്, കെ സി ഇബ്രാഹിം, കെ. എം. സുഹൈൽ എന്നിവർ സംസാരിച്ചു.
Share news