KOYILANDY DIARY.COM

The Perfect News Portal

ഒറ്റപ്പാലത്ത്‌ ഡിവൈഎഫ്‌ഐ യൂണിറ്റ്‌ പ്രസിഡണ്ടിനെ കുത്തിക്കൊലപ്പെടുത്തി;

പാലക്കാട്: ഒറ്റപ്പാലത്ത് ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റിനെ കുത്തിക്കൊലപ്പെടുത്തി. ഡിവൈഎഫ്ഐ ഒറ്റപ്പാലം പനയൂർ ഹെൽത്ത് സെന്റർ യൂണിറ്റ് പ്രസിഡണ്ട് ശ്രീജിത്ത് (27) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. പനയൂർ സ്വദേശിയാണ് ശ്രീജിത്ത്. സംഭവത്തിൽ പ്രതി ജയദേവൻ പൊലീസ് കസ്റ്റഡിയിലാണ്.

ഒരു കുടംബ വിഷയത്തിൽ ഇടപെടാൻ പോയ സമയത്താണ് ശ്രീത്തിനും കൂടെയുണ്ടായിരുന്ന 5 പേർക്കും കുത്തേറ്റത്. ആശുപത്രിയിലേക്ക് കൊണ്ടുംപോകുംവഴിയാണ് ശ്രീജിത്ത് മരിച്ചത്. മറ്റുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Share news