KOYILANDY DIARY.COM

The Perfect News Portal

ഡിവൈഎഫ്ഐ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം

പേരാമ്പ്ര: ‘സോഷ്യലിസമാണ് ഭാവി, സമരമാണ് മാർഗം’ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം. ക്യാമ്പയിന്റെ ഭാഗമായി 17 ബ്ലോക്കിലെയും പ്രവർത്തക യോഗങ്ങൾ പത്തിനകം ചേരും. 2163 യൂണിറ്റുകളിലും സ്ക്വാഡ് പ്രവർത്തനം നടത്തിയാണ് മെമ്പർഷിപ്പ് ചേർക്കുന്നത്. 5,00,000 യുവജനങ്ങളെ ജില്ലയിൽ അം​ഗങ്ങളാക്കും.
മെമ്പർഷിപ്പ് ക്യാമ്പയിന്റെ ജില്ലാ ഉദ്ഘാടനം ഹ്രസ്വചിത്രമായ ‘ഇസ്സൈ’ യുടെ സംവിധായകൻ ഷമിൽ രാജിന് നൽകി ജില്ലാ സെക്രട്ടറി പി സി ഷൈജു നിർവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി കെ സുമേഷ്, ദിപു പ്രേംനാഥ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം എം എം ജിജേഷ്, ബ്ലോക്ക് സെക്രട്ടറി വി കെ അമർ ഷാഹി, ജില്ലാ കമ്മിറ്റി അംഗം ആദിത്യ സുകുമാരൻ, പേരാമ്പ്ര ഈസ്‌റ്റ്‌ മേഖലാ പ്രസിഡണ്ട് കെ ടി സുധാകരൻ, കെ എൻ നിജിൻ, ടി പി നിതിൻ, അതുല്യ എന്നിവർ സംസാരിച്ചു.

 

Share news