KOYILANDY DIARY.COM

The Perfect News Portal

ബാംഗ്ലൂരിൽ ആറ് കോടിയോളം വില വരുന്ന ലഹരിവസ്തുക്കൾ പിടിച്ചെടുത്തു

ബാംഗ്ലൂർ: പുതുവത്സരാഘോഷങ്ങള്‍ക്കായി എത്തിച്ച ആറ് കോടിയോളം വില വരുന്ന ലഹരിമരുന്ന് പിടികൂടി. പാർട്ടി ഡ്രഗ് ഇനത്തിൽപ്പെട്ട സിന്തറ്റിക് ലഹരി മരുന്നുകളും കഞ്ചാവുമാണ് പിടികൂടിയത്.  മൂന്ന് സ്ഥലങ്ങളിലായി നടത്തിയ റെയ്ഡിൽ നിന്നാണ് വൻ തോതിൽ മയക്കുമരുന്ന് ശേഖരം പിടികൂടിയത്. സെൻട്രൽ ക്രൈം ബ്രാഞ്ചാണ് ആറ് കോടിയോളം വിലവരുന്ന ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്.

രണ്ടര കിലോഗ്രാം വരുന്ന എം. ഡി. എം. എ. മയക്കു മരുന്ന് ഗുളികകൾ, നാല് കിലോഗ്രാം ഹാഷിഷ് ഓയിൽ, 440 ഗ്രാം ചരസ്, ഏഴ് കിലോഗ്രാം കഞ്ചാവ് തുടങ്ങിയവയാണ് പിടിച്ചെടുത്തത്. സംഭവത്തിൽ എട്ടു പേരെ പൊലീസ് അറസ്റ്റുചെയ്തു. ഇതില്‍ രണ്ടു പേര്‍ വിദേശികളാണ്. ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് ലഹരി വിൽപ്പനയായിരുന്നു ഇവർ ലക്ഷ്യം.

Share news