KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്‌ കറങ്ങാൻ ഡബിൾ ഡെക്കർ ഒരുങ്ങി

കോഴിക്കോട്‌ കറങ്ങാൻ ഡബിൾ ഡെക്കർ ഒരുങ്ങി.കോഴിക്കോട്ടെ നഗരക്കാഴ്‌ചകൾ ആസ്വദിക്കാൻ കെ.എസ്‌.ആർ.ടി.സി.യുടെ ഡബിൾ ഡെക്കർ സർവീസ്‌ ഫെബ്രുവരി ഒന്നിന്‌ ആരംഭിക്കും. തിരുവനന്തപുരത്ത്‌ വർഷങ്ങളായി തുടരുന്ന പദ്ധതിയാണ്‌ കോഴിക്കോട്ടേക്ക്‌ എത്തുന്നത്.  പ്ലാനറ്റോറിയം, തളി ക്ഷേത്രം, കുറ്റിച്ചിറ മിശ്‌കാൽ പള്ളി, കുറ്റിച്ചിറ കുളം, കോതി, വരക്കൽ ബീച്ചുകൾ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളാണ്‌ തുടക്കത്തിൽ പദ്ധതിയിൽ ഉൾപ്പെടുത്തിയത്‌. ഉച്ചമുതൽ രാത്രിവരെ സഞ്ചരിച്ച്‌ കാഴ്‌ചകൾ കാണുന്നതിന്‌ 200 രൂപയാണ്‌ ഈടാക്കുക.
കെ.എസ്‌.ആർ.ടി.സി.യുടെ ആനവണ്ടിയാത്രകൾ വൻ ജനപ്രിയമായതിന്‌ പിന്നാലെയാണ്‌ ഡബിൾ ഡെക്കർ സർവീസും ആരംഭിക്കുന്നത്. കോഴിക്കോട്ടെത്തുന്ന വിദേശികൾ ഉൾപ്പെടെയുളള വിനോദസഞ്ചാരികൾക്കും സ്‌കൂളുകൾ ഉൾപ്പെടെയുള്ള യാത്രസാംഘങ്ങൾക്കും പ്രധാന കേന്ദ്രങ്ങളെല്ലാം ഈ സംവിധാനം ഉപയോഗിച്ച്‌ കാണാം.
Share news