KOYILANDY DIARY.COM

The Perfect News Portal

ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു

ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. മേപ്പയ്യൂർ: ഗ്രാമപഞ്ചായത്തിൻ്റെ 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. മൊത്തം 3,19,002 രൂപയുടേതാണ് പദ്ധതി. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ടി. രാജൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ  അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ. എം. പ്രസീത, കെ. പി. ശ്രീജ, അസിസ്റ്റൻ്റ് സെക്രട്ടറി എം. ഗംഗാധരൻ, ഐ. സി. ഡി. എസ് സൂപ്പർവൈസർ പി. റീന സെക്ഷൻക്ലാർക്ക് കെ. എസ്. ശ്രീജ എന്നിവർ സംസാരിച്ചു.
Share news