KOYILANDY DIARY.COM

The Perfect News Portal

ഭക്തി നിർഭരമായി ശീവേലി എഴുന്നള്ളിപ്പ്

ഭക്തി നിർഭരമായി ശീവേലി എഴുന്നള്ളിപ്പ്. കൊയിലാണ്ടി: പൂക്കാട് കാഞ്ഞിലശ്ശേരി ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോൽസവത്തിൻ്റെ ഭാഗമായി ഇന്നു രാവിലെ നടന്ന ശീവേലി എഴുന്നള്ളിപ്പ് ഭക്തി നിർഭരമായി. ‘ദക്ഷിണ കാശി’ എന്നറിയപ്പെടുന്ന കാഞ്ഞിലശ്ശേരി ശിവക്ഷേത്രത്തിലെ ഉത്സവം കാണാൻ നാടിൻ്റെ നാനാഭാഗങ്ങളിൽ നിന്നായി നിരവധി ഭക്തജനങ്ങളാണ് എത്തുന്നത്. ഇന്ന് വൈകീട്ട് മടക്കെഴുന്നള്ളത്ത് തുടർന്ന് ആലിൻകീഴ് മേളം എന്നിവ ഉണ്ടായിരിക്കും.
Share news