മരളൂർ ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവൃത്തിക്കായി കിഴിവിതരണം നടത്തി

കൊയിലാണ്ടി: മരളൂർ ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവൃത്തിക്കായി കിഴിവിതരണം നടത്തി. ശ്രീ കോവിൽ ചെമ്പടിക്കുന്നതുൾപ്പെടെ 50 ലക്ഷം രൂപ ചിലവിൽ പുനരുദ്ധാരണം നടത്തുന്നതിന് വേണ്ടിയാണ് ഭക്തരിൽ നിന്ന് പണം സ്വരൂപിക്കുന്നതിനായി കിഴിവിതരണം നടത്തിയത്. വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ അമ്പാടി ബാലൻ മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് ഡിവിഷൻ ഏരിയാ കമ്മിറ്റി അംഗം ചിന്നൻ നായർക്ക് കിഴി നൽകി ഉദ്ഘാടനം ചെയ്തു.

ട്രസ്റ്റി ബോർഡ് ചെയർമാൻ അട്ടാളി കൃഷ്ണൻ നായർ ആദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര ക്ഷേമസമിതി പ്രസിഡണ്ട് ചന്ദ്രഭാനു ചൈത്രം, സെക്രട്ടറി രമേശൻ രജിതാലയം, വസന്തപുരം നാരായണൻ നമ്പൂതിരി, ഒ. ഗോപാലൻ നായർ, എം.ടി. ഗീരീഷ്, ഗിരീഷ് പുതുക്കുടി, ഉണ്ണികൃഷ്ണൻ മരളൂർ, ശിവദാസൻ പനച്ചിക്കുന്ന്, എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരി. ജയഭാരതി കാരഞ്ചേരി എന്നവിർ സംസാരിച്ചു.
