KOYILANDY DIARY.COM

The Perfect News Portal

സൗഹൃദ വിരുന്നുമായി സിപിഐ എം കുന്നമംഗലം ഏരിയാ കമ്മിറ്റി ഓഫീസ് പ്രവർത്തനം തുടങ്ങി

കുന്നമംഗലം: കക്ഷി രാഷ്ട്രീയ ഭേദമന്യേ സൗഹൃദ വിരുന്നുമായി സിപിഐ(എം) കുന്നമംഗലം ഏരിയാ കമ്മിറ്റി ഓഫീസ് പ്രവർത്തനം തുടങ്ങി. പുതിയ ബസ് സ്റ്റാൻഡിനു സമീപത്തെ പുതിയ ഇരുനില കെട്ടിടത്തിലേക്കാണ്‌ ഓഫീസ്‌ മാറ്റിയത്‌. സിപിഐ എം നേതാക്കളും പ്രവർത്തകരും വീടുകളിലും മറ്റ് രാഷ്ടീയ–-സന്നദ്ധ സംഘടനാ ഓഫീസുകളിലും നേരിട്ടെത്തി കത്ത് നൽകിയാണ്‌ ആളുകളെ ക്ഷണിച്ചത്. നാട്ടുകാർ ഒന്നടങ്കം വിരുന്നിനെത്തി. പകൽ മൂന്നുമുതൽ പാർടി ഓഫീസിലേക്ക് ജനങ്ങളും വിവിധ പാർടി നേതാക്കളും പ്രവർത്തകരും പ്രവഹിച്ചു.
സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ജോർജ് എം തോമസ്, ടി വിശ്വനാഥൻ, എം ഗിരീഷ്, മാമ്പറ്റ ശ്രീധരൻ, കെ കെ ദിനേശൻ, പി ടി എ റഹിം എംഎൽഎ, മുൻ എംഎൽഎ യു സി രാമൻ എന്നിവരും വിവിധ ഭാഗങ്ങളിൽനിന്നുള്ള രാഷ്ട്രീയ പാർടി നേതാക്കളും  പങ്കെടുത്തു. ഏരിയാ സെക്രട്ടറി പി ഷൈപു, ഓഫീസ് നിർമാണ കമ്മിറ്റി കൺവീനർ ഇ വിനോദ് കുമാർ, ചെയർമാൻ പി കെ പ്രേമനാഥ് എന്നിവരുടെ നേതൃത്വത്തിൽ അതിഥികളെ സ്വീകരിച്ചു.

 

Share news