KOYILANDY DIARY.COM

The Perfect News Portal

ബൈപ്പാസ് നിർമ്മാണം: ദുരിത യാത്രയിൽ നിന്ന് മരളൂർ നിവാസികൾ എന്ന് കരകയറും

കൊയിലാണ്ടി: നന്തി -ചെങ്ങോട്ട്കാവ് ബൈപ്പാസ് നിർമ്മാണം നടക്കുന്ന മരളൂർ പ്രദേശത്തെ 150 ഓളം വീട്ടുകാർക്ക് ദുരിതയാത്ര. മഴപെയ്താൽ ഈ പ്രദേശം ഒറ്റപ്പെട്ട അവസ്ഥയിലാണ്. റെയിലിനും ബൈപ്പാസിനുമിടയിൽ താമസിക്കുന്നവർക്ക് കാൽനടയാത്ര പോലും ദുഷ്ക്കരമാണ്. വാഹനങ്ങൾ കടന്ന് പോകാൻ പറ്റാത്തവിധം റോഡിൽ ചെളിനിറഞ്ഞ അവസ്ഥയിലാണ്.
ഇരുചക്രവാഹനങ്ങൾ ചെളിയിൽ തെന്നി വീണ്  യാത്രക്കാർക്ക് പരുക്കേൽക്കുന്നതും നിത്യസംഭവമാണ്. നിരവധി തവണ പരാതി പറഞ്ഞിട്ടും നടപടിെടുക്കാൻ അധികൃതർ തയ്യാറാകുന്നനില്ല. അസുഖ ബാധിതർക്കും അംഗപരിമിതർക്കും പുറത്ത് പോകാൻ പറ്റാത്ത സ്ഥിതിയാണ്. മുറിച്ചുമാറ്റിയ പനച്ചികുന്ന് റോഡിൽ നിന്ന് ബൈപ്പാസിലേക്കുള്ള ഗതാഗതം പുനസ്ഥാപിച്ചാൽ ദുരിതയാത്രക്ക് പരിഹാരമാകുമെന്നാണ് നാട്ടുകാർ പറയുന്നത്.
ഇതിന് അധികാരികൾ തയ്യാറാകണമെന്നാണ് നാട്ടുകാർ പറയുന്നത്. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് മരളൂർ ബഹുജന കൂട്ടായ്മ ചെയർമാൻ എൻ. ടി. രാജീവനും കൺവീനർ ഉണ്ണികൃഷ്ണൻ മരളൂരും ആവശ്യപ്പെട്ടു.
Share news