KOYILANDY DIARY.COM

The Perfect News Portal

പ്രൊഫ: ചന്ദ്രചൂഢന്റെ നിര്യാണത്തിൽ അനുശോചിച്ചു

കൊയിലാണ്ടി: RSP മുൻ ദേശീയ ജനറൽ സെക്രട്ടറി പ്രൊഫ. ടി ജെ. ചന്ദ്രചൂഢൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. RSP പ്രസ്ഥാനത്തിനും ജാനാധിപത്യ, ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും ചന്ദ്ര ചൂടൻ്റെ വിയോഗം കനത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്ന് നാതാക്കൾ പറഞ്ഞു.
കൊയിലാണ്ടി പുസ്തകഭവൻ ഹാളിൽ  ചേർന്ന അനുശോചന യോഗത്തിൽ റഷീദ് പുളിയഞ്ചേരി അനുശോചന പ്രമേയം അവതരിപ്പിച്ചു. വി വി സുധാകരൻ, നഗരസഭ കൗൺസിലർ കെ എം നജീബ്, പി സത്യപ്രകാശ്, രാജൻ നടുവത്തൂർ, കരുണൻ കോയച്ചാട്ടിൽ, പ്രദീപൻ പന്തലായനി, പി കെ പുരുഷോത്തമൻ പണിക്കർ, എൻ ദാസൻ എന്നിവർ സംസാരിച്ചു. അക്ഷയ് പൂക്കാട് സ്വാഗതം പറഞ്ഞു.
Share news