KOYILANDY DIARY

The Perfect News Portal

സംസ്ഥാന സർക്കാറിൻ്റെ തീരസദസ്സ് 17ന് കൊയിലാണ്ടിയിൽ

കൊയിലാണ്ടിയിൽ മെയ് 17ന് ” തീരസദസ്സ് ”.. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് തീരദേശ മേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്നങ്ങൾ നേരിൽ മനസ്സിലാക്കി പരിഹാര നടപടികൾ സ്വീകരിക്കുന്നതിനും സർക്കാരിൻറെ വികസനക്ഷേമ പ്രവർത്തനങ്ങൾ അവരിലേക്ക് എത്തിക്കുന്നതിനും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന പരിപാടിയാണ് തീരസദസ്സ്. അതാത് തീര മേഖലയിൽ നേട്ടങ്ങൾ കൈവരിച്ച പ്രതിഭകളെ ആദരിക്കലും ധനസഹായ വിതരണവും ഉണ്ടായിരിക്കുമെന്ന് ജനപ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കൊയിലാണ്ടി മണ്ഡലത്തിൽ മെയ് 17ന് രാവിലെ 9 30 മുതൽ ഉച്ചക്ക് 1 മണി വരെയാണ് തീരസദസ്സ് സംഘടിപ്പിക്കുന്നത്. എം.എൽ.എ. കാനത്തിൽ ജമീലയുടെ അധ്യക്ഷതയിൽ സംസ്ഥാന ഫിഷറീസ് മന്ത്രി സജി ചെറിയാൻ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ, കെ. മുരളീധരൻ എം.പി. നഗരസഭ ചെയർപേഴ്സൺമാർ, പഞ്ചായത്ത് പ്രസിഡണ്ട് മാർ, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥർ തുടങ്ങി നരവധിപേർ തീര സദസ്സിൽ പങ്കെടുക്കും.
Advertisements
ഇതിൽ ആദ്യത്തെ ഒന്നരമണിക്കൂർ കൊയിലാണ്ടി നഗരസഭ ഇഎംഎസ് സ്മാരക ടൗൺ ഹാൾ  ഓഡിറ്റോറിയത്തിൽ ജനപ്രതിനിധികൾ, ട്രേഡ് യൂണിയൻ നേതാക്കൾ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം നടക്കും. തുടർന്ന് കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തിൽ മത്സ്യത്തൊഴിലാളികളുമായി സംവദിക്കും. ഏകദേശം 7680 മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് കൊയിലാണ്ടി നിയോജകമണ്ഡലത്തിൽ ഉള്ളത്. ഫിഷറീസ് ഉദ്യോഗസ്ഥർ നേരിട്ട് ഓരോ കുടുംബത്തിലും എത്തി തീരസദസ്സ് നോട്ടീസ് വിതരണം ചെയ്യുകയും അവരുടെ പരാതികൾ എഴുതി വാങ്ങുകയും ചെയ്തിട്ടുണ്ട്. ഫിഷറീസ് വകുപ്പിന്റെ ഓൺലൈൻ പോർട്ടൽ വഴി 253 അപേക്ഷകൾ ഇതിനകം ലഭിച്ചിട്ടുണ്ട്.
പരിപാടിയുടെ വിജയത്തിനായി ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി നേതാക്കൾ, ട്രേഡ് യൂണിയൻ നേതാക്കൾ, മത്സ്യത്തൊഴിലാളി പ്രതിനിധികൾ എന്നിവരെ ഉൾക്കൊള്ളിച്ചുകൊണ്ട് ഏപ്രിൽ ഒന്നാം തീയതി കാനത്തിൽ ജമീല എംഎൽഎയുടെ അധ്യക്ഷതയിൽ 101 അംഗ സ്വാഗതസംഘം രൂപീകരിച്ചിരുന്നു. അതിനുശേഷം ഏപ്രിൽ 24ാം തിയ്യതി രാഷ്ട്രീയ നേതാക്കളുടെയും ട്രേഡ് യൂണിയൻ നേതാക്കളുടെയും വിവിധ കമ്മിറ്റി ചെയർമാൻമാരുടെ യോഗവും നടക്കയുണ്ടായി. തീരസദസ്സിന്റെ വിജയകരമായ പൂർത്തീകരണത്തിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. ജനപ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കെപ്പാട്ട് (കൺവീനർ സ്വാഗതസംഘം തീരസദസ്സ്),
ജമീല സമദ്  (പ്രസിഡൻറ്  തിക്കോടി ഗ്രാമപഞ്ചായത്ത്, ചെയർപേഴ്സൺ പ്രോഗ്രാം കമ്മിറ്റി തീരസദസ്സ്),
സി. കെ ശ്രീകുമാർ പ്രസിഡണ്ട് മൂടാടി ഗ്രാമപഞ്ചായത്ത്, ചെയർപേഴ്സൺ തീരസദസ്സ് ഫിനാൻസ് കമ്മിറ്റി), ആതിര. ഒ (ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ കൊയിലാണ്ടി), സതീഷ് ബാബു ഫിഷറീസ് ഡെവലപ്മെൻറ് ഓഫീസർ, ജയപ്രകാശ് ഇ. കെ  ഫിഷറീസ് ഓഫീസർ, കൊയിലാണ്ടി എന്നിവർ പങ്കെടുത്തു.