KOYILANDY DIARY.COM

The Perfect News Portal

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 93.12 ശതമാനമാണ് വിജയം. പെൺകുട്ടികൾ 94.25 ശതമാനവും ആൺകുട്ടികൾ 93.27 ശതമാനവും വിജയം നേടി. 21,65,805 വിദ്യാര്‍ഥികളാണ് ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതിയത്. 20,16,779 വിദ്യാര്‍ഥികള്‍ പാസായി. കഴിഞ്ഞവര്‍ഷത്തെ വിജയശതമാനം 94.40 ആയിരുന്നു. 21,86485 വിദ്യാര്‍ഥികളാണ് ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതിയത്.

പരീക്ഷാവിജയശതമാനത്തില്‍ തിരുവനന്തപുരം മേഖലയാണ് മുന്നില്‍ (99.91). 99.18 ശതമാനത്തോടെ ബംഗളൂരു രണ്ടാമതും 99.14 ശതമാനത്തോടെ ചെന്നൈ മൂന്നാമതുമാണ്. അസമിലെ ഗുവാഹത്തി ആണ് ഏറ്റവും പിന്നില്‍ (79.90).

വിദ്യാര്‍ഥികള്‍ക്ക് cbseresults.nic.inresults.cbse.nic.incbse.gov.inresults.gov.in എന്നീ വെബ്‌സൈറ്റുകള്‍ വഴി ഫലം പരിശോധിക്കാം. ഡിജിലോക്കര്‍ (https://results.digilocker.gov.in/) വഴിയും UMANG ആപ്പ് വഴിയും ഫലമറിയാം. വിദ്യാര്‍ഥികള്‍ക്ക് റോള്‍ നമ്പര്‍, സ്‌കൂള്‍ നമ്പര്‍, അഡ്‌മിറ്റ് കാര്‍ഡ് ഐഡി, ജനനത്തീയ്യതി എന്നിവ ഉപയോഗിച്ച് ഫലം പരിശോധിക്കാം.

Advertisements

 

Share news