KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ കെ. ദാസനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ പ്രചരണം ആരംഭിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി നിയമസഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയായി കെ. ദാസനെ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ പ്രചാരണത്തിൻ്റെ ഭാഗമായി പ്രവർത്തകർ കൊയിലാണ്ടി പട്ടണത്തിൽ പ്രകടനം നടത്തി. കൊയിലാണ്ടി ബസ്സ്സ്റ്റാൻ്റ് കേന്ദീകരിച്ച് നടന്ന നഗരംചുറ്റി നടത്തിയ പ്രകടനത്തിന് നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു.

സ്ഥാനാർത്ഥി കെ. ദാസൻ, ഇടതുമുന്നണി നേതാക്കളായ അഡ്വ. എൽ.ജി ലിജീഷ്, ടി.കെ ചന്ദ്രൻ മാസ്റ്റർ, ഇ.കെ അജിത്ത്, അഡ്വ. കെ. സത്യൻ, രമേശ് ചന്ദ്ര, സി.കെ. ജയദേവൻ, നഗരസഭ അധ്യക്ഷൻ യു.കെ. ചന്ദ്രൻ, കബീർ സലാല, പി. ചന്ദ്രശേഖരൻ തുടങ്ങിയവർ നേതൃത്വം നൽകി.

Share news